ദുഷ്ടരുടെ ഉപദേശം തേടാത്തവൻ...
പാപിത്തിൻ വഴിയെ നടക്കാത്തവൻ...
പരിഹാസകരോടോത്തിരിക്കാത്തവൻ..
ഭാഗ്യവാനത്രേ..... ഭാഗ്യവാൻ......
കർത്താവിൻ നിയമത്തിൽ ആനന്ദിക്കും
രാപകൽ അവനതിനായ് ധ്യാനിച്ചിടും...
നീർച്ചാലിനരികേ നട്ട വൃക്ഷം
യഥാകാലം ഫലം പകർന്നിടുന്ന വൃക്ഷം
ഇല കൊഴിയാത്തോരു വൃക്ഷം പോലെ
അവന്റെ പ്രവർത്തികൾ സഫലമാകും...
ദുഷ്ടർക്കൊരു നാളും നിലനിൽപ്പില്ല
കാറ്റിൽ പറക്കുന്ന പതിരുപോലെ...
നിതിമാൻമാരുടെ കൂട്ടായ്മയിൽ...
പാപികൾക്കൊരു നാളും നിലനിൽപ്പില്ല...