കർത്താവേ അങ്ങെന്റെ പ്രാർത്ഥനകൾ
കേൾക്കാൻ തീരുമനസ്സായിടേണം.
രാജാധിരാജനാം എൻ ദൈവമേ എൻ
നിലവിളി തൻ സ്വരം കേൾക്കേണമേ.
കർത്താവേഅങ്ങെന്റെ യാചനകൾ
പുലരിയിൽ കനിവോടെ കെട്ടിടുന്നു.
പ്രഭാതബലി അങ്ങേക്കൊരുക്കിവച്ചു
ആശയോടെ ഞാൻ കാത്തിരിപ്പൂ...
ദുഷ്ടതയിൽ അവിടന്ന് പ്രീതനാകില്ല
തിന്മയോ തിരുമുമ്പിൽ വാഴുകില്ല
അഹങ്കാരികൾ അവിടത്തെ ഭയപ്പെടുന്നു
അധർമ്മികളെ അങ്ങ് വെറുത്തിടുന്നു.
വ്യാജൻമാരെ അങ്ങ് നശിപ്പിച്ചിടും
വഞ്ചകരെ ഏറെ വെറുത്തിടുന്നു.
എന്നാൽ അവിടുത്തെ കരുണയാലങ്ങേ..
ആലയത്തിൽ ഞാൻ പ്രവേശിച്ചിടും..
കർത്താവേ ശത്രുക്കൾ നിമിത്തമങ്ങെന്നെ
നീതിതൻ പാതയിൽ നയിക്കേണമേ...
സുഗമമാമവിടുത്തെ പാതയിലൂടെന്നും
കർത്താവേ അങ്ങെന്നെ നടത്തേണമേ.
