സങ്കീർത്തനം 2
ഇളകിമറിയുന്നതെന്തിനായ്
ജനമേ...
വ്യർഥമാം ഗൂഢാലോചനയെന്തിനായ്..
ജനമേ...
കർത്താവിനെതിരെ...
അഭിഷിക്തനെതിരെ...
ഭൂമിയിലെ രാജാക്കന്മാർ
അണിനിരക്കുന്നു...
അവർ വച്ച വിലങ്ങുകൾ തകർത്തെറിഞ്ഞീടാം
മോചനം നേടാം...
സ്വർഗ്ഗത്തിൽ ദൈവം..
കോപത്തോടവരെ
സംഭീതരായ് തീർക്കുന്നിതാ തൻ
വചനഭേരിയതാൽ.
സീയോനിൽ എന്റെ അഭിഷിക്തനെ ഞാൻ വാഴിച്ചീടുന്നു....
എന്നരുൾചെയ്തു..
കർത്താവിൻ കല്പ്പന....
വിളംബരം ചെയ്തു...
എന്റെ മകനെ നിനക്ക് ഞാൻ
ഇന്ന് ജന്മമേകുന്നു..
എന്റെ ജനതയും, രാജ്യവും ഞാൻ
നിനക്കു നൽകുന്നു....
എന്നരുൾചെയ്തു...
രാജാക്കൻമാരെ..
അധിപതിമാരെ...
ഭയഭക്തിയാൽ കർത്താവിനായി
സേവനം ചെയ്ക..
അവിടുത്തെ തൃപ്പാദത്തിൽ
താണു വീണിടുവിൻ
ശരണം തേടിടുവിൻ
