ആമുഖം

ഇസ്രായേല്‍ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞപ്രാര്‍ഥനാഗീതങ്ങളാണു സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, കൃതജ്ഞത, വിജയം, ശത്രുഭയം, ആധ്യാത്മികവിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍ അതില്‍ പ്രതിഫലിക്കുന്നു. തിരുനാളവസരങ്ങളിലും, തീര്‍ഥാടനാവസരങ്ങളിലും, ദേശീയമോ വ്യക്തിപരമോ ആയ വിജയങ്ങളും അത്യാഹിതങ്ങളും നേരിടുന്ന അവസരങ്ങളിലും മറ്റും ഉപയോഗിക്കത്തക്ക രീതിയില്‍ യഹൂദരുടെയിടയില്‍ അവയ്ക്കു സ്ഥിരപ്രതിഷ്ഠലഭിച്ചു. സംഗീതോപകരണങ്ങളോടുകൂടിയോ അല്ലാതെയോ ആരാധകര്‍ക്കു പാടാവുന്ന രീതിയിലാണു സങ്കീര്‍ത്തനങ്ങള്‍ക്ക് അവസാനരൂപം നല്‍കിയിരിക്കുന്നത്.

ഉള്ളടക്കത്തിന്റെയും അവതരണരൂപത്തിന്റെയും അടിസ്ഥാനത്തില്‍ സങ്കീര്‍ത്തനങ്ങളെ പല ഗണങ്ങളായി തിരിക്കാം. സ്തുതിഗീതങ്ങള്‍, വിലാപകീര്‍ത്തനങ്ങള്‍, കൃതജ്ഞതാകീര്‍ത്തനങ്ങള്‍ ദൈവവും ഇസ്രായേല്‍ജനവും തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തിന്റെ സ്വഭാവം സങ്കീര്‍ത്തനങ്ങളില്‍ തെളിഞ്ഞുകാണാം.
courtesy: P.O.C. Malayalam Bible

മനുഷ്യൻ സൃഷ്ടിയുടെ മകുടം

സങ്കീര്‍ത്തനങ്ങള്‍ 8 : 1

ഭൂതലമെങ്ങും തിരുനാമം എത്ര മഹനീയം
കർത്താവേ..  
കർത്താവേ ഞങ്ങളുടെ കർത്താവ 2
മേഘങ്ങൾക്കും മേൽ ഉയർന്നിടട്ടെ
അവിടുത്തെ തിരുനാമം കർത്താവേ
കർത്താവേ ഞങ്ങളുടെ കർത്താവേ 2

ശത്രുഗണത്തെ നിശബ്ദമാക്കാൻ
അധരത്തിൽ വചനത്തിൻ കോട്ടകെട്ടി
തിരുക്കരത്താലങ്ങ് മെനഞ്ഞ വാനിൽ
താരാചന്ദ്രാദികളെ കാണുന്നു ഞാൻ
കർത്താവേ ഞങ്ങളുടെ കർത്താവേ 2

യോഗ്യരല്ലെങ്കിലും മർത്ത്യരെയെത്രമേൽ
മഹിമയിൽ അങ്ങ് മെനഞ്ഞെടുത്തു
വാനവരെക്കാൾ ഒരല്പമാത്രം താഴ്ത്തി
സൃഷ്ടിതൻ മകുടമായ് മെനഞ്ഞെടുത്തു.
കർത്താവേ ഞങ്ങളുടെ കർത്താവേ 2

സൃഷ്ടികൾക്കെല്ലാം അധിപനാക്കി സർവ്വ
സൃഷ്ടികളെയും നീ അവനു നൽകി
സർവ്വ ചരാചര സൃഷ്ടാവാം കർത്താവേ
തിരുനാമം പാടിവാഴ്ത്തിടുന്നു....
കർത്താവേ ഞങ്ങളുടെ കർത്താവേ 2