ആമുഖം

ഇസ്രായേല്‍ജനത്തിന്റെ ജീവിതസാഹചര്യങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞപ്രാര്‍ഥനാഗീതങ്ങളാണു സങ്കീര്‍ത്തനങ്ങള്‍. സന്തോഷം, സന്താപം, കൃതജ്ഞത, വിജയം, ശത്രുഭയം, ആധ്യാത്മികവിരസത, ആശങ്കകള്‍ എന്നിങ്ങനെ വിവിധ വികാരങ്ങള്‍ അതില്‍ പ്രതിഫലിക്കുന്നു. തിരുനാളവസരങ്ങളിലും, തീര്‍ഥാടനാവസരങ്ങളിലും, ദേശീയമോ വ്യക്തിപരമോ ആയ വിജയങ്ങളും അത്യാഹിതങ്ങളും നേരിടുന്ന അവസരങ്ങളിലും മറ്റും ഉപയോഗിക്കത്തക്ക രീതിയില്‍ യഹൂദരുടെയിടയില്‍ അവയ്ക്കു സ്ഥിരപ്രതിഷ്ഠലഭിച്ചു. സംഗീതോപകരണങ്ങളോടുകൂടിയോ അല്ലാതെയോ ആരാധകര്‍ക്കു പാടാവുന്ന രീതിയിലാണു സങ്കീര്‍ത്തനങ്ങള്‍ക്ക് അവസാനരൂപം നല്‍കിയിരിക്കുന്നത്.

ഉള്ളടക്കത്തിന്റെയും അവതരണരൂപത്തിന്റെയും അടിസ്ഥാനത്തില്‍ സങ്കീര്‍ത്തനങ്ങളെ പല ഗണങ്ങളായി തിരിക്കാം. സ്തുതിഗീതങ്ങള്‍, വിലാപകീര്‍ത്തനങ്ങള്‍, കൃതജ്ഞതാകീര്‍ത്തനങ്ങള്‍ ദൈവവും ഇസ്രായേല്‍ജനവും തമ്മിലുള്ള വ്യക്തിപരമായ ബന്ധത്തിന്റെ സ്വഭാവം സങ്കീര്‍ത്തനങ്ങളില്‍ തെളിഞ്ഞുകാണാം.
courtesy: P.O.C. Malayalam Bible

മൂഢൻറെ ഹൃദയം

ദൈവമില്ല, ദൈവമില്ലായെന്നെന്നും
മൂഢൻ തൻ ഹൃദയത്തിൽ പറയുന്നു;
മ്ലേച്ഛതയിൽ മുഴുകി ദുഷിച്ചുപോയവരിൽ
നന്മകൾ ചെയ്യുവാൻ ആരുമില്ല...


കര്‍ത്താവു സ്വര്‍ഗത്തില്‍നിന്നു മനുഷ്യ - മക്കളെ നോക്കിടന്നു;
ദൈവത്തെത്തേടും വിവേകികളുണ്ടോ എന്നവിടുന്നാരായുന്നു.

എല്ലാരും വഴിതെറ്റി ദുഷിച്ചുപോയൊരുപോലെ നന്‍മചെയ്യുന്നവനാരുമില്ല
അധര്‍മികള്‍ ഇവരാർക്കും ബോധമില്ലേ? എന്‍റെ ജനതയെ അപ്പംപോൽ തിന്നൊടുക്കാൻ.


ദൈവം നീതിമാന്മാർക്കൊപ്പമാണെന്നും 
ദാരിദ്രർക്ക് അഭയമായ് കൂടെയുണ്ട്.
അകയാൽ പരിഭ്രാന്തരായ് ആ ആധർമ്മികൾ
ദരിദ്രന്റെ സ്വപ്‌നങ്ങൾ കവർന്നെടുക്കും.


ഇസ്രായേലിന്‍റെ വിമോചനം സീയോനില്‍ നിന്നു തന്നെ വന്നിരുന്നുവെങ്കില്‍! കര്‍ത്താവു സാമ്രാജ്യം പുനരുദ്ധരിക്കും ഇസ്രായേല്‍ ദൈവത്തിൽ സന്തോഷിക്കും.




ദുഖിതന്റെ പ്രാർത്ഥന

കർത്താവെ എത്രനാൾ ഇനിയെത്രനാളങ്ങേ തിരുമുഖം എന്നിൽ നിന്നും മറച്ചീടും
എത്രനാൾ വേദന ഞാൻ സഹിക്കും
എത്രനാൾ ശത്രുക്കൾ എന്നെ ജയിക്കും....

ദൈവമാം കർത്താവേ ഉത്തരം നൽകണേ
മരണത്തിൻ നിദ്രയിൽ വീഴാതെ കാക്കണെ.
ശത്രുവിൻ മുന്നിൽ ഞാൻ കീഴടങ്ങിടുവാൻ
കർത്താവേ ഒരുനാളും ഇടവരുത്തീടല്ലേ..

അവിടത്തെ കരുണയിൽ ആശ്രയിക്കുന്നു ഞാൻ
അവിടുത്തെ രക്ഷയിൽ ആനന്ദിക്കുന്നു ഞാൻ
ഹൃദയത്തിൻ ആഴത്തിൽ പാടിസ്തുതിച്ചിടാം
കർത്താവിൻ കാരുണ്യം വാഴ്ത്തിസ്തുതിച്ചിടാം

കാപട്യം നിറഞ്ഞ ലോകം

കർത്താവിൻ നിർമ്മലമാം വാഗ്ദാനങ്ങൾ
ഉലയിലൂതിയ വെള്ളി പോലെ ശുദ്ധമാകുന്നു.

കർത്താവെ ഞങ്ങളോട് കരുണയാകണമേ.
ദൈവഭക്തർ ഇല്ലാതെ ആയിരിക്കുന്നു
മർത്യരിൽ വിശ്വസ്തരും ഇല്ലാതെയാകുന്നു
കർത്താവെ ഞങ്ങളോട് കരുണയാകണമേ

അന്യോന്യം കളവ്പറയും അയൽക്കാരന്മാർ..
മുഖസ്തുതിയിൽ പെരുമ തേടും കപട ഹൃദയന്മാർ..
മുഖസ്തുതിയും വമ്പ്പറയും നാവുകളെല്ലാം
എന്റെ ദൈവം വിഛേദിക്കാൻ ഇടയാകട്ടെ

നാവുകൊണ്ട് ജയിക്കും എന്നവരു പറയുന്നു
അധരങ്ങൾ തുണയുണ്ടെന്നഹങ്കരിക്കുന്നു..
ആരു ഞങ്ങളെ നിയന്ത്രിക്കാനാരുമില്ലെന്ന്
അഹങ്കാരത്തോടെ ദുഷ്ടഹൃദയർ ചൊല്ലുന്നു..

ദരിദ്രന്മാർ ചൂഷണത്തിനു ഇരയാകുമ്പോൾ
പാവപ്പെട്ടർ നെടുവീർപ്പോടെ കരഞ്ഞീടുമ്പോൾ
ആശിക്കുന്ന അഭയം ഞാൻ അവർക്ക് നൽകും
എന്നരുളും കർത്താവാണെൻ അഭയകേന്ദ്രം

കര്‍ത്താവേ! ഞങ്ങളെ കാത്തുകൊള്ളണമേ!
ഈ ദുഷ്ടതലമുറയില്‍ നിന്നു കാത്തുകൊള്ളണമേ.
ദ്രോഹികളെ ആദരിക്കും ദുഷ്ടരിൽ നിന്നും
കർത്താവെ ഞങ്ങളെ കാത്തുകൊള്ളണലമേ...

നീതിമാന്റെ ആശ്രയം

കർത്താവ് തന്റെ വിശുദ്ധ മന്ദിരത്തിൽ
സിംഹാസനസ്ഥനായിടുന്നു...
അവിടുത്തെ രാജ്യം സ്വർഗ്ഗരാജ്യം അവിടെ
മക്കൾക്കായ് ഭവനം പണിഞ്ഞിടുന്നു...

കർത്താവിൽ ഞാൻ ചിരം അഭയം തേടും
പക്ഷിയെപ്പോലെ ഞാൻ പതുങ്ങുകയോ
പർവതശിഖരത്തിൽ ഒളിക്കുകയോ
ചെയ്യുമെന്നിനിയവർ കരുതിടുമോ...

ശുദ്ധഹൃദയരെക്കൊന്നൊടുക്കാൻ ദുഷ്ടൻ
വില്ലു കുലച്ചങ്ങിരിക്കുന്നിതാ...
ദുഷ്ടരേയും പിന്നെ ശിഷ്ടരെയും
ഒരു പോലെ ദൈവം പരീക്ഷിക്കുന്നു

നീതിക്ക്.വേണ്ടിയുള്ള പ്രാർത്ഥന

എന്ത് കൊണ്ടെന്നിൽ നിന്നകന്നിരിപ്പൂ..
കർത്താവേ എൻ പ്രിയ കർത്താവേ...
കഷ്ടകാലത്ത് നീ മറഞ്ഞിരിക്കാൻ
കാരണമെന്തെന്ന് തിരയന്നു ഞാൻ...

ദൈവമില്ലെന്നോതും ദുഷ്ടരെല്ലാം തന്നെ
അവർവച്ച കെണിയിൽ വീണടിഞ്ഞിടുന്നു,
അത്യാഗ്രഹത്തോടെ വമ്പു പറഞ്ഞിടും
ദുഷ്ടരെ കർത്താവ് ശപിച്ചിടുന്നു...

ദുഷ്ടന്റെ നാവിലെ ശാപവും, ദ്രോഹവും
പാവങ്ങൾക്കെതിരെ തിരിഞ്ഞിടുമ്പോൾ,
തൻ ന്യായവിധിയെത്ര ഉന്നതമെന്നോതി
കർത്താവ്‌ ദുഷ്ടരെ തള്ളിടുന്നു..

മർദ്ദിതന്റെ പ്രത്യാശ


നന്ദിയേകീടാമെൻ കർത്താവിനു നന്ദിയേകീടാം..
പൂർണ്ണഹൃദയത്തോടങ്ങ് പ്രവർത്തിച്ച നന്മകളോർത്ത് പാടി പാടി
നന്ദിയേകീടാം....

ആനന്ദത്തോടെ ഞാൻ അത്യുന്നതാ
തിരുനാമത്തിൽ സ്തോത്രങ്ങളെകുന്നു
എന്തെന്നാൽ എൻ ശത്രുക്കളെല്ലാം
ചിതറിടാനങ്ങിടവരുത്തി....

മനുഷ്യൻ സൃഷ്ടിയുടെ മകുടം

സങ്കീര്‍ത്തനങ്ങള്‍ 8 : 1

ഭൂതലമെങ്ങും തിരുനാമം എത്ര മഹനീയം
കർത്താവേ..  
കർത്താവേ ഞങ്ങളുടെ കർത്താവ 2
മേഘങ്ങൾക്കും മേൽ ഉയർന്നിടട്ടെ
അവിടുത്തെ തിരുനാമം കർത്താവേ
കർത്താവേ ഞങ്ങളുടെ കർത്താവേ 2

ശത്രുഗണത്തെ നിശബ്ദമാക്കാൻ
അധരത്തിൽ വചനത്തിൻ കോട്ടകെട്ടി
തിരുക്കരത്താലങ്ങ് മെനഞ്ഞ വാനിൽ
താരാചന്ദ്രാദികളെ കാണുന്നു ഞാൻ
കർത്താവേ ഞങ്ങളുടെ കർത്താവേ 2

യോഗ്യരല്ലെങ്കിലും മർത്ത്യരെയെത്രമേൽ
മഹിമയിൽ അങ്ങ് മെനഞ്ഞെടുത്തു
വാനവരെക്കാൾ ഒരല്പമാത്രം താഴ്ത്തി
സൃഷ്ടിതൻ മകുടമായ് മെനഞ്ഞെടുത്തു.
കർത്താവേ ഞങ്ങളുടെ കർത്താവേ 2

സൃഷ്ടികൾക്കെല്ലാം അധിപനാക്കി സർവ്വ
സൃഷ്ടികളെയും നീ അവനു നൽകി
സർവ്വ ചരാചര സൃഷ്ടാവാം കർത്താവേ
തിരുനാമം പാടിവാഴ്ത്തിടുന്നു....
കർത്താവേ ഞങ്ങളുടെ കർത്താവേ 2