മൂഢൻ തൻ ഹൃദയത്തിൽ പറയുന്നു;
മ്ലേച്ഛതയിൽ മുഴുകി ദുഷിച്ചുപോയവരിൽ
നന്മകൾ ചെയ്യുവാൻ ആരുമില്ല...
കര്‍ത്താവു സ്വര്‍ഗത്തില്‍നിന്നു മനുഷ്യ - മക്കളെ നോക്കിടന്നു;
ദൈവത്തെത്തേടും വിവേകികളുണ്ടോ എന്നവിടുന്നാരായുന്നു.
എല്ലാരും വഴിതെറ്റി ദുഷിച്ചുപോയൊരുപോലെ നന്‍മചെയ്യുന്നവനാരുമില്ല
അധര്‍മികള്‍ ഇവരാർക്കും ബോധമില്ലേ? എന്‍റെ ജനതയെ അപ്പംപോൽ തിന്നൊടുക്കാൻ.
ദൈവം നീതിമാന്മാർക്കൊപ്പമാണെന്നും
ദാരിദ്രർക്ക് അഭയമായ് കൂടെയുണ്ട്.
അകയാൽ പരിഭ്രാന്തരായ് ആ ആധർമ്മികൾ
ദരിദ്രന്റെ സ്വപ്‌നങ്ങൾ കവർന്നെടുക്കും.
ഇസ്രായേലിന്‍റെ വിമോചനം സീയോനില്‍ നിന്നു തന്നെ വന്നിരുന്നുവെങ്കില്‍! കര്‍ത്താവു സാമ്രാജ്യം പുനരുദ്ധരിക്കും ഇസ്രായേല്‍ ദൈവത്തിൽ സന്തോഷിക്കും.