ഞെരുക്കത്തിൽ അഭയമേകും ദൈവമേ
നീതിമാനെ എനിക്കുത്തരമരുളേണമേ..
പാപി ഞാൻ നിന്നെ വിളിച്ചീടുമ്പോൾ
കരുണയോടെൻ യാചന ചെവിക്കൊള്ളണ
മനുജരെ വ്യാജമായവ തിരയുന്നവരെ ഇനി
എത്രനാൾ നിങ്ങളെന്നെ അപമാനിക്കും.
നീതിമാൻമാരെ ദൈവം തന്റെ സേവയ്ക്കായ്
തിരഞ്ഞെടുത്തിരിക്കുന്നു അറിഞ്ഞുകൊൾക.
മുൻകോപിയായലും നിങ്ങൾ പാപിയാകരുതേ,
ഉറങ്ങും മുൻപവിടത്തെ ധ്യാനിക്കുവിൻ.
ഉചിതമായ ബലികളാകി ആരാധിക്കാം, തിരുമുഖകാന്തി നമ്മിൽ വിളങ്ങീടട്ടെ..
വിളസമൃദ്ധിയിൽ അവരന്നനുഭവിച്ച
ആനന്ദം ഇരട്ടിയായ് നീ എനിക്കു നൽകി.
ശാന്തമായി ഞാനിനിമേൽ ഉറങ്ങീടുമെ,
കാവാലായ് കർത്താവെന്നരുകിലുണ്ട്.
